ലക്നൗ: ഭാര്യയും കാമുകനും ചേർന്ന് ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. പിന്നാലെ മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ വയറ് കീറി ആസിഡ് ഒഴിച്ച് കത്തിച്ചു.
ഉത്തർപ്രദേശിലെ ഛാറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് നടുക്കുന്ന സംഭവം. അലിഗഢ് സ്വദേശിയായ യൂസഫ് (28) ആണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
ജൂലൈ 29 -ന് പതിവുപോലെ ജോലിക്ക് പോയതായിരുന്നു മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായ യൂസഫ്. എന്നാൽ വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ ദിവസങ്ങളോളം യൂസഫിനെ അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.
പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് കാസ്ഗഞ്ച് ജില്ലയിലെ ധോൽന പോലീസ് സ്റ്റേഷൻ പരിധിയിലെ ഇഷ്ടിക ചൂളകൾക്ക് സമീപം ഗുരുതരമായി കത്തിക്കരിഞ്ഞ ഒരു മൃതദേഹം കണ്ടെത്തിയത്.
ആസിഡ് ഉപയോഗിച്ച് മൃതദേഹം നശിപ്പിച്ചിരുന്നു, മൃതദേഹം പുഴവരിച്ച നിലയിൽ ആയതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ മൃതദേഹം യൂസഫിന്‍റെതാണെന്ന് സ്ഥിരീകരിച്ചു.
വിശദമായ കേസന്വേഷണത്തില്‍ യൂസഫിന്‍റെ ഭാര്യ തബാസ്സും കാമുകനായ ഡാനിഷും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പോലീസ് കണ്ടെത്തി. ഇരുവരും ഇപ്പൊൾ ഒളിവിൽ കഴിയുകയാണ്.
















Discussion about this post