താനെ: കവര്‍ച്ചാശ്രമം തടുക്കുന്നതിനിടെ ഓടുന്ന തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് വീണ 26കാരനായ യുവാവിന് കാല്‍പ്പാദം നഷ്ടമായി. ഞായറാഴ്ച താനെയില്‍ വെച്ച് കവര്‍ച്ചാ ശ്രമത്തിനിടെയാണ് സംഭവം. അക്രമിയായ 16 വയസുകാരന്‍, ഗുരുതരമായി പരിക്കേറ്റ യുവാവിനെ വടികൊണ്ട് ക്രൂരമായി മര്‍ദിച്ച ശേഷം മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.
കല്യാണിലെ ഷഹാദ്, അംബിവ്ലി സ്റ്റേഷനുകള്‍ക്കിടയില്‍ തപോവന്‍ എക്‌സ്പ്രസിലാണ് സംഭവം നടന്നത്. നാസിക്കില്‍ നിന്നുള്ള താമസക്കാരനായ ഗൗരച് രാംദാസ് നിക്കം തീവണ്ടിയില്‍ യാത്ര ചെയ്യവേയാണ് പ്രതി ഇദ്ദേഹത്തിന്റെ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഗൗരച് ഓടുന്ന തീവണ്ടിയില്‍ നിന്ന് വീഴുകയും, അദ്ദേഹത്തിന്റെ ഇടത് കാല്‍ ചക്രങ്ങള്‍ക്കടിയില്‍പ്പെടുകയുമായിരുന്നു.















Discussion about this post