ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍ കിലോ മീറ്ററിന് ഒരു പൈസയുമാണ് വര്‍ധിക്കുക.
സെക്കന്റ് ക്ലാസ് ട്രെയിനുകളില്‍ 500 കിലോമീറ്ററിന് വരെ നിരക്ക് വര്‍ധനവില്ല. സെക്കന്റ് ക്ലാസ് ഓര്‍ഡിനറി ട്രെയിനുകളില്‍ ആദ്യ 501 മുതല്‍ 1500 കി.മീ വരെ അഞ്ച് രൂപ വര്‍ധനവും 1,501 മുതല്‍ 2,500 കി.മീ ന് 10 രൂപ വരെയും 2,501 കി.മീ മുതല്‍ 3,000 കി.മീ ന് 15 രൂപ വരെയുമാണ് വര്‍ധിക്കുക.
Discussion about this post