മുംബൈ: ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചതിനെ തുടര്‍ന്ന് നാല് വയസ്സുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അച്ഛന്‍. മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയിലാണ് ദാരുണ സംഭവം.
ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചതിനെ തുടര്‍ന്നാണ് അച്ഛന്‍ മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ബാലാജി റാത്തോഡ് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ മദ്യത്തിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ വഴക്ക് പതിവായിരുന്നു. ഇതോടെ ഭാര്യ വര്‍ഷ സ്വന്തം വീട്ടിലേക്ക് പോയി. ഞായറാഴ്ച ഉച്ചയോടെയാണ് മകള്‍ ആരുഷി ചോക്ലേറ്റ് വാങ്ങാന്‍ അച്ഛനോട് പണം ചോദിച്ചത്.
ദേഷ്യം വന്ന ഇയാള്‍ സാരി ഉപയോഗിച്ച് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ലത്തൂര്‍ ജില്ലയിലെ ഉദഗിര്‍ താലൂക്കിലെ ഭീമ തണ്ട സ്വദേശിയാണ് പ്രതി. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ബാലാജി റാത്തോഡിനെ അറസ്റ്റ് ചെയ്തു.
Discussion about this post