കൊൽക്കത്ത: കാമുകനൊപ്പം ഒളിച്ചോടിയ മകൾക്ക് മരണാനന്തര ക്രിയകൾ ചെയ്ത് കുടുംബം. പശ്ചിമ ബംഗാളിലെ നാഡിയയിലാണ് സംഭവം. അടുത്ത ബന്ധുക്കൾ തല മുണ്ഠനം ചെയ്യുന്നതടക്കമുള്ള എല്ലാ ആചാരങ്ങളോടെയാണ് ശ്രാദ്ധ ചടങ്ങുകൾ നടത്തിയത്.
രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ യുവതിക്ക്
വീട്ടുകാർ മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. ഈ വിവാഹം വേണ്ടെന്ന് വച്ച് യുവതി ഇതര മതസ്ഥനായ കാമുകനൊപ്പം ഒളിച്ചോടി.
ഇതിൽ കുടുംബാംഗങ്ങൾ ക്ഷുഭിതരായി. ഇതിന് പിന്നാലെയാണ് മകൾ ജീവിച്ചിരിക്കെ തന്നെ കുടുംബം മരണാനന്തര കർമ്മങ്ങൾ നടത്തിയത്. ഒളിച്ചോടിയതിന്റെ 12ാം ദിവസമായിരുന്നു ശ്രാദ്ധ ചടങ്ങുകൾ നടത്തിയത്.
മകള്‍ മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ച തങ്ങളെ സംബന്ധിച്ചിടത്തോളം മരിച്ചതിന് തുല്യമാണെന്നും, അതിനാലാണ് അവളുടെ ശ്രാദ്ധ ചടങ്ങ് നടത്തിയതെന്നും വീട്ടുകാര്‍ പറയുന്നത്.
Discussion about this post