ബംഗളൂരു: എയർഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടർ. യെലഹങ്ക സ്വദേശിയായ ഡോ.വ്യാസ് ഹീരൽ മോഹൻഭായി ആണ് ഭീഷണി ഉയർത്തിയത്.
ഇയാളെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. ബംഗളൂരുവിൽ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് തിരിച്ച എയർഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ.
വിമാനത്തിൽ കയറിയ ഉടൻ ബാഗ് മുൻനിരയിലെ സീറ്റുകളിലൊന്നിൽ ഇട്ടശേഷം ഇതെടുക്കാൻ എയർഹോസ്റ്റസിനോട് ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിലാണ് വിമാനം തകർക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയത്.
വിവരം അറിഞ്ഞെത്തിയ പൈലറ്റ് ഇടപെട്ടിട്ടും ഇയാളെ അനുനയിപ്പിക്കാനായില്ല. ഇതോടെയാണ് പൊലീസ് ഇടപെട്ട് ഇയാളെ തിരിച്ചിറക്കിയത്
Discussion about this post