ന്യൂഡല്‍ഹി: ഇസ്രായേലുമായി സംഘര്‍ഷത്തിന് പിന്നാലെ അടച്ചിട്ട വ്യോമപാത ഇന്ത്യക്കായി മാത്രം തുറന്ന് ഇറാന്‍. സംഘര്‍ഷബാധിത ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 1,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായാണ് ഇറാന്‍ വ്യോമപാത തുറന്നത്.
വിദ്യാര്‍ഥികളുമായി ആദ്യ വിമാനം ഇന്ന് രാത്രി ഇന്ത്യന്‍ സമയം രാത്രി 11ന് ഡല്‍ഹിയിലെത്തും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ ശനിയാഴ്ച ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇസ്രായേലി, ഇറാനിയന്‍ സേനകള്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തി മിക്ക അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യക്ക് പ്രത്യേക വ്യോമമേഖല അനുവദിച്ചു.
Discussion about this post