ചെന്നൈ: തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. തിരുപ്പൂര്‍ കങ്കയത്ത് ആണ് അപകടം. മൂന്നാര്‍ സ്വദേശികളായ നിക്‌സണ്‍ എന്ന രാജ (46), ഭാര്യ ജാനകി (42), മകള്‍ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഇളയ മകള്‍ മൗനശ്രീ ഗുരുതരാവസ്ഥയിലാണ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലെ താമസക്കാരാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തില്‍ ഇടിയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ മൂന്ന് പേരും മരിച്ചു. കേരളത്തില്‍ നിന്നും ഈറോഡിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്.
ഗുരുതര പരിക്കേറ്റ ഇളയ മകള്‍ മൗനശ്രീ തിരുപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കേരള വിഷന്‍ കേബിള്‍ ടി വി ഒപ്പേററ്റര്‍ ആണ് നിക്‌സന്‍. ഭാര്യ ജാനകി ഈറോട് ആര്‍ച്ചല്ലൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നഴ്സ് ആണ്.
Discussion about this post