ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്നും പാക് സൈന്യം പിടികൂടിയ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ഏപ്രില്‍ 23 ന് അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത പൂര്‍ണം കുമാര്‍ ഷായെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി.
അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് ഇദ്ദേഹത്തെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡിജിഎംഒമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഈ വിഷയം ഉയര്‍ന്നുവന്നിരുന്നു.
ഇന്ന് രാവിലെ പത്തര മണിക്ക് പ്രോട്ടോക്കോള്‍ പാലിച്ചാണ് ജവാനെ കൈമാറിയതെന്നാണ് വിവരം. വാഗ – അട്ടാരി അതിര്‍ത്തി വഴിയാണ് ഇദ്ദേഹത്തെ കൈമാറിയത്.
Discussion about this post