ന്യൂഡൽഹി: പാക് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചു. റൈഫിള്‍മാന്‍ സുനില്‍ കുമാറാണ് മരിച്ചത്.
25 വയസായിരുന്നു പ്രായം.
ജമ്മുകശ്മീര്‍ സ്വദേശിയാണ്. ആര്‍എസ് പുരയില്‍ നടന്ന പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു സുനില്‍ കുമാർ.
അതേസമയം, ഉധംപൂരിൽ പാക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാനും ഇന്ന് രാവിലെ വീരമൃത്യു വരിച്ചു. രാജസ്ഥാനിലെ ജുൻജുനു സ്വദേശി സുരേന്ദ്ര കുമാറാണ് മരിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ മെഡിക്കൽ വിഭാഗത്തിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
Discussion about this post