മുംബൈ: ഇന്ത്യാ-പാക് സംഘര്‍ഷത്തിനിടെ ഇന്‍സ്റ്റഗ്രാമില്‍ പാകിസ്താനെ പിന്തുണച്ച് പോസ്റ്റ് ഇട്ട 19കാരി അറസ്റ്റില്‍. ‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന് കമന്റിട്ട 19കാരിയായ വിദ്യാര്‍ത്ഥിനിയെ മഹാരാഷ്ട്രയിലെ പുണെയില്‍ വെച്ചാണ് കോന്‍ധ്വ പൊലീസ് അറസ്റ്റ് ചെയ്തത്.
കോന്‍ധ്വയിലെ കൗസര്‍ബാഗ് സ്വദേശിനിയാണ് അറസ്റ്റിലായ യുവതി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ രാജ്കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന നടപടി, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍, ദേശീയോദ്ഗ്രഥനത്തിന് ദോഷകരമായ ആരോപണങ്ങളുന്നയിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍, ക്രമസമാധാനം തകര്‍ക്കാനുദ്ദേശിച്ചുള്ള പ്രവൃത്തിയിലേര്‍പ്പെടല്‍, തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post