ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്ത്യയില്‍ മടങ്ങിയെത്തി. രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി ഡലല്ഹിയിലെത്തിയത്. പഹല്‍ഗാം സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചു.
ടെക്നിക്കല്‍ ഏര്യയിലെ ലോഞ്ചിലാണ് ആദ്യ യോഗം ചേര്‍ന്നത്. സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗവും പ്രധാനമന്ത്രി വിളിച്ചേക്കും. ധനമന്ത്രി നിര്‍മല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം, ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് വിവിധ ലോകരാജ്യങ്ങള്‍ പിന്തുണ അറിയിച്ചു. അമേരിക്ക, ഇസ്രായേല്‍, ബ്രിട്ടന്, ഓസ്ട്രേലിയ അടക്കം ലോകരാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു അറിയിച്ചു.
Discussion about this post