ചെന്നൈ: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ
ബലാത്സംഗം ചെയ്തെന്ന കേസിൽ യുവ പാസ്റ്റർ അറസ്റ്റിൽ. 37കാരനായ ജോൺ ജെബരാജ് ആണ് അറസ്റ്റിലായത്
ന്യൂ ജൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായിരുന്നു.പോക്സോ കേസ് പ്രതിയായ യുവ പാസ്റ്ററെ മൂന്നാറിൽ നിന്നാണ് കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെയാണ്ഇയാൾ ബലാത്സംഗം ചെയ്തത്.
2024 മെയിലിലാണ് കേസിനാസ്പദമായ സംഭവം. കോയമ്പത്തൂരിലെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങിനെത്തിയ രണ്ടു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.പ്രതിയെ പൊലീസ് കോയമ്പത്തൂരിലെത്തിച്ചു.
Discussion about this post