ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ 3,880 കോടി രൂപയുടെ 44 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ചടങ്ങിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ പങ്കെടുത്തു.
30 കുടിവെള്ള പദ്ധതികൾ, 100 പുതിയ അങ്കണവാടി കേന്ദ്രങ്ങൾ, 356 ലൈബ്രറികൾ, പിന്ദ്രയിലെ ഒരു പോളിടെക്നിക് കോളേജ്, ഒരു സർക്കാർ ഡിഗ്രി കോളേജ് എന്നിവയുൾപ്പെടെയുള്ളവയുടെ ഉദ്ഘാടനങ്ങളാണ് കഴിഞ്ഞത്.
ഗ്രാമവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ്
പദ്ധതികൾ എന്നും രാംനഗറിലെ പൊലീസ് ലൈനിലും പോലീസ് ബാരക്കുകളിലും ഒരു ട്രാൻസിറ്റ് ഹോസ്റ്റലും, നാല് റൂറൽ റോഡുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതായും വാരണാസി ഡിവിഷണൽ കമ്മീഷണർ കൗശൽ രാജ് ശർമ്മ പറഞ്ഞു.
Discussion about this post