അഹമ്മദാബാദ്: നിര്‍ത്താതെ കരഞ്ഞ മൂന്ന് മാസം പ്രായമുള്ള മകനെ കുടിവെള്ള ടാങ്കില്‍ എറിഞ്ഞു കൊന്ന് അമ്മ. ഗുജറാത്തിലാണ് ദാരുണ സംഭവമുണ്ടായത്. സംഭവത്തില്‍ 22കാരിയായ കരിഷ്മ ഭാഗേല്‍ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മകനെ കാണാനില്ലെന്ന് യുവതി പറഞ്ഞതിന് പിന്നാലെ വീട് മുഴുവന്‍ തിരഞ്ഞ ശേഷമാണ് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്.
തിങ്കളാഴ്ച ദമ്പതികളുടെ വീട്ടിലെത്തിയ പോലീസ് വീട് അരിച്ച് പെറുക്കിയിരുന്നു. ഇതിനിടയിലാണ് കുടിവെള്ള ടാങ്കില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കിട്ടിയത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ യുവതിയെ കസ്റ്റഡിയില്‍ എടുത്ത പോലീസ് ചോദ്യം ചെയ്യലിലാണ് യുവതി കുറ്റസമ്മതം നടത്തിയത്.
ഉറങ്ങാന്‍ പോലും ആവാത്ത രീതിയില്‍ മകന് കരഞ്ഞ് ബഹളമുണ്ടാക്കിയതിന് പിന്നാലെയാണ് കുട്ടിയെ ടാങ്കിലെറിഞ്ഞതെന്നാണ് 22 കാരി പോലീസിന് മൊഴി നല്കി. തിങ്കളാഴ്ച രാത്രിയാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post