ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് 20കാരനായ യുവാവിന്റെ ആത്മഹത്യ ശ്രമം. സംഭവത്തില്‍ രണ്ടുപേരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
യുവാവും യുവതിയും ഒരു വര്‍ഷമായി പരിചയത്തിലാണ്. എന്നാല്‍ ബന്ധം തുടരാനോ വിവാഹം കഴിക്കാനോ പെണ്‍കുട്ടി ആഗ്രഹിച്ചിരുന്നില്ല. ബന്ധം തുടരുന്നില്ല എന്ന പെണ്‍കുട്ടിയുടെ തീരുമാനമാണ് യുവാവിനെ പ്രകോപിപ്പിച്ചത്. പെണ്‍കുട്ടിയുടെ കഴുത്തിലാണ് ഗുരുതര പരിക്ക്. അതിക്രമത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദൃശ്യങ്ങളില്‍ യുവാവ് അതിക്രൂരമായി പെണ്‍ സുഹൃത്തിനെ കുത്തുന്നത് കാണാം. സ്വയം കുത്തി പരിക്കേല്‍പ്പിച്ച യുവാവ് സംഭവ സ്ഥലത്തുവെച്ച് തന്നെ ബോധരഹിതനായി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിക്ക് ചുറ്റും ആളുകള്‍ കൂടി സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്.
Discussion about this post