ബെംഗളൂരു: കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 5 പേര്‍ക്ക് ദാരുണാന്ത്യം. 11 പേര്‍ക്ക് പരിക്കേറ്റു. ദര്‍ഗയില്‍ പോയി മടങ്ങി വരികയായിരുന്ന സംഘം പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടത്തില്‍പെട്ടത്.
കലബുര്‍ഗി ജില്ലയിലുളള നെലോഗിയില്‍ സെന്റ് ക്രോസിലാണ് ദുരന്തമുണ്ടായത്. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മിനി ബസ് വന്നിടിക്കുകയായിരുന്നു. 31 പേരാണ് വണ്ടിയിലുണ്ടായിരുന്നത്. ഇവരില്‍ 11 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇവരെ കലബുര്‍ഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാണോ അപകടത്തിന് കാരണം എന്ന കാര്യം അടക്കം പൊലീസ് പരിശോധിച്ചു വരികയാണ്. മിനിബസിന്റെ മുന്‍ഭാഗം ഏകദേശം പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണുള്ളത്.
Discussion about this post