ചെന്നൈ: ചെന്നൈയില്‍ നടനും രാഷ്ട്രീയ നേതാവുമായി വിജയ് നടത്തിയ ഇഫ്താര്‍ വിരുന്നിനെതിരെ പരാതി. മുസ്ലീം സമൂഹത്തെ അപമാനിച്ചുവെന്നാരോപിച്ചും, മതവികാരം വ്രണപ്പെടുത്തിയതിനും വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുന്നത്ത് ജമാഅത്ത് ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിലാണ് പരാതി നല്‍കിയത്.
തമിഴ്നാട് സുന്നത്ത് ജമാഅത്തിന്റെ സംസ്ഥാന ട്രഷറര്‍ സയ്യിദ് ഗൗസാണ് പരാതി നല്‍കിയത്. വിജയ് നടത്തിയ ഇഫ്താര്‍ പരിപാടി അധിക്ഷേപകരവും മുസ്ലീം സമൂഹത്തിന്റെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും ഗൗസ് പറഞ്ഞു.
നോമ്പുമായോ ഇസ്ലാമിക ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തികള്‍, ‘മദ്യപാനികളും റൗഡികളും’ ഉള്‍പ്പെടെ, ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നും, അത് ഇഫ്താറിന്റെ പവിത്രതയെ അപമാനിക്കുന്നതാണെന്നും ഇയാള്‍ ആരോപിച്ചു.
Discussion about this post