ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വനിതകള്‍ക്ക് മാസം 2500 രൂപ നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മഹിളാ സമൃദ്ധി യോജന പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഇന്ന് ക്യാബിനറ്റ് യോഗം ചേരും. ഗുണഭോക്താക്കളായ വനിതകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം എത്തുക.
വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ള സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരണ വാഗ്ദാനമായിരുന്നു മഹിളാ സമൃദ്ധി യോജന.
Discussion about this post