മംഗളൂരു: സിഐഎസ്എഫിലെ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് സ്വകാര്യ കമ്പനി ജീവനക്കാരന്‍ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കി. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് ഗാസിപൂര്‍ സ്വദേശിയായ 40കാരന്‍ അഭിഷേക് സിങാണ് മംഗളൂരുവില്‍വെച്ച് ജീവനൊടുക്കിയത്.
20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യ. ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഈ വീഡിയോയില്‍ അഭിഷേക് സിങ് ഉന്നയിക്കുന്നുണ്ട്.
സിഐഎസ്എഫില്‍ അസിസ്റ്റന്റ് കമാന്ററായി ജോലി ചെയ്യുന്ന യുവതി, താന്‍ വിവാഹിതയാണെന്ന വിവരം മറച്ചുവെച്ച് ബന്ധം സ്ഥാപിച്ചുവെന്നും ലൈംഗികമായി ചൂഷണം ചെയ്തുവെന്നും മാനസിക പീഡനമേല്‍പ്പിച്ചുവെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. ഇതിന് പുറമെ തന്റെ സ്വര്‍ണാഭരണങ്ങളും, എട്ട് ലക്ഷം രൂപയും ഇവര്‍ വാങ്ങിയെടുത്തുവെന്നും വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. യുവതിക്ക് മറ്റ് പലരുമായും സമാന തരത്തില്‍ ബന്ധമുണ്ടെന്നും ആരോപണമുണ്ട്. അഭിഷേകിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം പോലീസ് അന്വേഷണം തുടങ്ങി.
Discussion about this post