ബിലാസ്പൂരില്‍ വാഹനാപകടം; കുംഭമേള കഴിഞ്ഞ് മടങ്ങിയ 6 മലയാളികള്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

ന്യൂഡല്‍ഹി: പ്രയാഗ്‌രാജില്‍ നിന്ന് കുംഭമേള കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ ആറ് മലയാളികള്‍ക്ക് വാഹനാപകടത്തില്‍ പരിക്ക്. ഇവര്‍ സഞ്ചരിച്ച വാഹനം ഛത്തീസ്ഗഡിലെ ബിലാസ്പൂരിന് സമീപമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.

ഇവര്‍ ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരത്ത് നിന്ന് റായ്പൂരില്‍ എത്തി ഇവിടെ നിന്ന് പ്രയാഗ് രാജിലേക്ക് പോയതാണ് മലയാളികള്‍. തിരികെ റായ്പൂരിലേക്ക് വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റവര്‍ക്ക് ചികിത്സയടക്കം മറ്റ് സൗകര്യങ്ങള്‍ ഒരുക്കിയതായി മലയാളി സംഘടനയായ ഐയ്മയുടെ ദേശീയ സെക്രട്ടറി അനില്‍ നായര്‍ അറിയിച്ചു.

Exit mobile version