ന്യൂ ഡൽഹി: ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ കുംഭമേളക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് 18 മരണം. മരിച്ചവരിൽ അഞ്ചു പേര് കുട്ടികളാണ്.
ലേഡി ഹാര്‍ഡിങ് ആശുപത്രിയിൽ എത്തിച്ച മൂന്നു പേർ
പുലര്‍ച്ചെ മരിച്ചതോടെയാണ് മരണസംഖ്യ 18 ആയി ഉയർന്നത്. അപകടത്തിൽ 50ൽ അധികം പേർക്ക് പരിക്കേറ്റതായാണ് വിവരം.
ഇന്നലെ രാത്രി 10 മണിയോടെയാണ് റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്.
റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
Discussion about this post