വീട്ടുജോലിക്കാരിയുമായി ബന്ധമുണ്ടെന്ന സംശയം, 62കാരൻ്റെ കാല് തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകി ഭാര്യ, അറസ്റ്റിൽ

കലബുറഗി: കർണാടകയിൽ ഭർത്താവിന്റെ കാല് തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ ഭാര്യ അറസ്റ്റിൽ. കലബുറഗിയിലാണ് സംഭവം. ഗാസിപുർ സ്വദേശിനിയായ ഉമാ ദേവിയും സഹായികളുമാണ് പിടിയിലായത്.

ഭർത്താവിന് വീട്ടിലെ ജോലിക്കാരിയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭാര്യ ക്വട്ടേഷൻ നൽകിയത്. അഞ്ച് ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്.

62കാരൻ രണ്ട് കാലും വലതു കയ്യും ഒടിഞ്ഞ് ചികിത്സയിൽ കഴിയുകയാണ്. പിതാവിന് മർദ്ദനമേറ്റതിന് പിന്നാലെ ഉമാദേവിയുടെ മകൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അമ്മ അറസ്റ്റിലായത്.

Exit mobile version