ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും പരാജയമാണ് കോൺഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഒന്നും പ്രതികരിക്കാനില്ലാതെ ഒഴിഞ്ഞ് മാറുകയാണ് പാര്‍ട്ടി ദേശീയ നേതൃത്വം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം പ്രതികരണങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുകയാണ്. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം എന്താണെന്ന് അറിയില്ലെന്നും, റിസള്‍ട്ട് നോക്കിയിട്ടില്ലെന്നുമായിരുന്നു പ്രിയങ്കാഗാന്ധിയുടെ മറുപടി.
തുടർച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരും ഇല്ലാത്ത അവസ്ഥയുണ്ടാകുന്നത്. അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ട എഎപിയെ തകര്‍ത്താണ്, 27 വര്‍ഷത്തിന് ശേഷം ബിജെപി വീണ്ടും അധികാരത്തിലേറാന്‍ പോകുന്നത്.
Discussion about this post