ന്യൂഡൽഹി: കേന്ദ്ര ബജറ്റില്‍ അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമുള്ള പോഷകാഹാര പദ്ധതി പ്രഖ്യാപിച്ചു.
കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്നും തദ്ദേശീയ കളിപ്പാട്ട നിർമ്മാണമേഖലെയെ പ്രോത്സാഹിപ്പിക്കുമെന്നും മെയ്ഡ് ഇൻ ഇന്ത്യ ടാഗിന് പ്രചാരണം നൽകുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റിൽ പ്രഖ്യാപിച്ചു.
മെഡിക്കൽ കോളേജുകളിൽ പതിനായിരം സീറ്റുകൾ കൂടി വർധിപ്പിച്ചു.വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ നൽകുമെന്നും പ്രഖ്യാനം 5 ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post