ന്യൂഡൽഹി: മൂന്നാം മോഡി സർക്കാരിൻ്റെ രണ്ടാം ബജറ്റ് അവതരണം തുടരുകയാണ്. പുതിയ ഇൻകം ടാക്സ് ബിൽ അടുത്തയാഴ്ച പാർലമെൻ്റിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ആദായ നികുതിയിൽ വൻ ഇളവാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ആദായ നികുതി പരിധി ഉയർത്തി.ഇനി 12 ലക്ഷം വരെ ആദായ നികുതി ഉണ്ടായിരിക്കില്ല.
മാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ളവർക്ക് ഇൻകം ടാക്സ് അടക്കേണ്ട. സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ നൽകുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post