ബെംഗളൂരു: രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.കെ.എം.ചെറിയാന്‍ അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.50 ഓടെയായിരുന്നു അന്ത്യം.
ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സുഹൃത്തിന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ എത്തിയതായിരുന്നു അദ്ദേഹം. രാത്രിയോടെ ശരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അദ്ദേഹം ഹൃദയശസ്ത്രക്രിയ രംഗത്ത് മികച്ച സംഭാവനകളാണ് നൽകിയത്. രാജ്യത്തെ ആദ്യ കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് കെ എം ചെറിയാന്‍. രാജ്യം അദ്ദേഹത്തിന് 1991ല്‍ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.
Discussion about this post