ഭോപ്പാല്‍: ചൂട് എണ്ണ നിറച്ചുവച്ചിരുന്ന പാനില്‍ വീണ് രണ്ട് വയസ്സുകാരന് മരിച്ചു. തിങ്കളാഴ്ച രാത്രി മഹാരാഷ്ട്രയിലെ നിഷാത്പുര പ്രദേശത്തെ ഒരു കല്യാണ വിട്ടിലായിരുന്നു സംഭവമുണ്ടായത്. 50 ശതമാനം പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല.
സാന്‍സ്കര്‍ ഗാര്‍ഡനിലെ ഒരു വീട്ടിലെ കല്യാണ പരിപാടിയില്‍ പങ്കെടുക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം പോയതാണ് കുട്ടി. കളിച്ചുകൊണ്ടിരുന്ന രണ്ട് വയസ്സുകാരന് നിലത്ത് വെച്ചിരുന്ന ചൂടുള്ള ഓയില്‍ പാനിലിനടുത്ത് പോവുകയും അതിലേക്ക് വീഴുകയുമായിരുന്നു.
കുട്ടി പാനിന്റെ അടുത്തേക്ക് പോകുന്നത് കണ്ട പിതാവ് കുട്ടിയെ മാറ്റാന്‍ ഓടിയെത്തിയെങ്കിലും, അതിനകം പാനിലേക്ക് കുട്ടി വീണിരുന്നു. പെട്ടെന്ന് തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ നിഷാത്പുര പോലീസ് കേസ് എടുത്തു.
Discussion about this post