ഹൈദരാബാദ്: ഹൈദരാബാദിനടുത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവും യുവതിയും വെന്തുമരിച്ചു. മെഡ്ചാല്‍ ഖട്‌കേസറിലെ ഒആര്‍ആര്‍ സര്‍വീസ് റോഡില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഹൈദരാബാദ് സ്വദേശി ശ്രീറാമും (26) ഒരു സ്ത്രീയുമാണ് മരിച്ചത്.
ഇവരുടെ വിവരങ്ങള്‍ വ്യക്തമല്ല, മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ് കണ്ടെത്തിയത്. ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം പോലീസ് സംഘമടക്കമെത്തി പരിശോധിക്കുകയാണ്.















Discussion about this post