ജയ്പൂര്‍: സര്‍ക്കാര്‍ പ്രാദേശിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും വാങ്ങിയ മരുന്ന് കഴിച്ച ഒന്‍പതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നല്‍കിയത് പഴകിയ മരുന്നുകള്‍ ആയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. രാജസ്ഥാനിലെ ബന്‍സ്വരയിലുള്ള പാലക്കാപാര എന്ന ഗ്രാമത്തിലാണ് സംഭവം.
മരുന്നുകഴിച്ചയുടനെ അസ്വസ്ഥത പ്രകടിപ്പച്ച കുട്ടികളില്‍ മൂന്നുപേരെ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ കുശാല്‍ഗഡ് ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചു. ആരോഗ്യകേന്ദ്രത്തില്‍ നിന്നും തങ്ങളുടെ മക്കള്‍ക്ക് കാലാവധികഴിഞ്ഞ മരുന്നാണ് അധികൃതര്‍ നല്‍കിയതെന്നാണ് കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു.
അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ കുട്ടികള്‍ക്ക് നല്കിയ മരുന്നുകള്‍ ശേഖരിക്കാന്‍ എഎന്‍എം എസ് (ഓക്സിലറി നേഴ്സ് ആന്‍ഡ് മിഡൈ്വഫ്) നും നിര്‍ദ്ദേശം നല്‍കിയതായി ഡെപ്യൂട്ടി ചീഫ് ഹെല്‍ത്ത് മെഡിക്കല്‍ ഓഫീസര്‍ രമേശ് ശര്‍മ്മ പറഞ്ഞു.
Discussion about this post