കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു , മരണം 55 ആയി

death|bignewslive

ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ചികിത്സയിലായിരുന്ന രണ്ടുപേര്‍ ഇന്നലെ വൈകിട്ടും ഇന്ന് പുലര്‍ച്ചെയുമായി മരിച്ചു.

പല തവണ വ്യാജമദ്യ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചിട്ടും മുന്‍കരുതല്‍ നടപടികളെടുക്കാത്ത തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഇന്ന് മദ്രാസ് ഹൈക്കോടതി ഉന്നയിച്ചത്.

ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി സര്‍ക്കാരിന് രക്ഷപ്പെടാനാകില്ലെന്നും മദ്രാസ് ഹൈക്കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തി.

അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, സൂപ്പര്‍ താരവും തമിഴകവെട്രി കഴകം അധ്യക്ഷനുമായ വിജയ് നാളത്തെ തന്റെ പിറന്നാളാഘോഷങ്ങള്‍ റദ്ദാക്കി, ആ പണം കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന് ആരാധകരെ അറിയിച്ചിട്ടുണ്ട്.

Exit mobile version