ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി ശബരിമലയിലേക്ക് ഉടനെത്തില്ലെന്ന് സൂചന. തൃപ്തിയുടെ ശബരിമലയാത്ര നീട്ടിവച്ചതായാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെത്തുമ്പോള്‍ പ്രധാനമന്ത്രി മോഡിയെ തടയുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാല്‍ തൃപ്തി കരുതല്‍ തടവിലായിരുന്നു. ഇതിനിടെ ശബരിമലയിലെ പ്രതിഷേധം ശക്തമായതോടെ അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിച്ചശേഷം മല കയറാമെന്നുള്ള തീരുമാനത്തിലാണ് തൃപ്തി ദേശായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത ദിവസങ്ങളില്‍ തന്നെ ശബരിമലയില്‍ എത്തുമെന്നായിരുന്നു തൃപ്തി ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മലകയറാനെത്തിയിട്ട് തിരിച്ചുപോകേണ്ട സാഹചര്യമുണ്ടാകാതിരിക്കാന്‍ കരുതലോടെയാണ് നീക്കം.
അടുത്ത ദിവസം തന്നെ മലകയറാനുള്ള പുതിയ തീയതി സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടായേക്കും. എന്തായാലും ശബരിമലയില്‍ കയറുമെന്ന് തന്നെയാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പറയുന്നത്.
Discussion about this post