ജമ്മു കാശ്മീരില്‍ തീര്‍ത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരാക്രമണം; പത്തുപേര്‍ കൊല്ലപ്പെട്ടതായി വിവരം

സംഭവത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണം. സംഭവത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തീര്‍ത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കശ്മീരിലെ റിയാസി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. വെടിവെപ്പിന് തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് പത്തുപേര്‍ മരിച്ചത്. സ്ഥലത്ത് സുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

Exit mobile version