അമൃത്സര്‍: തീവണ്ടിയിടിച്ച് 61 ആളുകള്‍ക്ക് ജീവന് നഷ്ടമായത് ഒരു അപകടമാണെന്നും അതാരും മനപൂര്‍വ്വം ചെയ്തതല്ലെന്നും തുറന്നടിച്ച് പഞ്ചാബ് സാംസ്കാരിക മന്ത്രി നവ്ജോത് സിംഗ് സിദ്ദു. അപകടക്കാരണം ശ്രദ്ധകുറവാണെന്നും എന്നാല്‍ അതിനെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താന്‍ തന്റ ഭാര്യയോട് സംസാരിച്ചെന്നും അവര്‍ ആശുപത്രിയില്‍ അപകടത്തില്‍ പെട്ടവരെ പരിചരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംഭവസ്ഥലത്തുണ്ടായ മന്ത്രിയുടെ ഭാര്യ നവ്ജോധ് കൗര്‍ സിദ്ദു അപകടത്തിനു ശേഷം സംഭവസ്ഥലത്തുനിന്നും അപ്രത്യക്ഷമായി എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
Discussion about this post