ന്യൂഡല്‍ഹി: സിബിഐയുടെ താത്കാലിക ഡയറക്ടറായി എം നാഗേശ്വര റാവു ചുമതലയേറ്റു. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കിയ സാഹചര്യത്തിലാണ് താത്കാലിക ഡയറക്ടറായി നാഗേശ്വര റാവു ചുമതലയേറ്റത്. ഡയറക്ടര്‍ സ്ഥാനത്ത് പുതിയ ആള് നിയമിതനാകുന്നിടം വരെ നാഗേശ്വര റാവു തുടരും.
വ്യാഴാഴ്ച രാത്രി തന്നെ റാവു ചുമതലയേറ്റതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച ജോലിയില്‍ പ്രവേശിച്ച അലോകിനെ വ്യാഴാഴ്ചയാണ് ഉന്നതാധികാരസമിതി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്.
Discussion about this post