ചെന്നൈ: 80-90 കാലഘട്ടങ്ങളില്‍ തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ നായികയായിരുന്നു ഗൗതമി. രജനീകാന്ത്, കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ എല്ലാം നായികയായിട്ടുണ്ട് ഗൗതമി.
വിവാഹമോചിതയായ നടി മകള്‍ സുബ്ബുലക്ഷ്മിയോടൊപ്പമാണ് താമസിക്കുന്നത്.
ഇപ്പോഴിതാ വ്യാജ രേഖയുണ്ടാക്കി തന്റെ 25 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്തുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തനിക്കും മകള്‍ക്കും നേരെ വധഭീഷണിയുണ്ടെന്നും താരം പറയുന്നു.
വസ്തു വില്‍ക്കാന്‍ സഹായത്തിനെത്തിയ ബില്‍ഡറായ അളഗപ്പന്‍ സ്വത്ത് തട്ടിയെടുത്തെന്നാണ് നടി പറയുന്നത്. തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂര്‍ ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ തനിക്ക് സ്വത്തുക്കളുണ്ടെന്നും ആരോഗ്യനില മോശമായതിനാല്‍ 46 ഏക്കര്‍ വസ്തു വില്‍ക്കാന്‍ ബില്‍ഡറായ അളഗപ്പനെ ഏല്‍പ്പിച്ചിരുന്നു.
വസ്തു വില്‍ക്കാന്‍ സഹായിക്കാമെന്ന് അളഗപ്പനും ഭാര്യയും വാഗ്ദാനം ചെയ്തിരുന്നു. അവരോടുള്ള വിശ്വാസത്തില്‍ പവര്‍ ഓഫ് അറ്റോണിയും ഒപ്പിട്ടു നല്‍കിയിരുന്നു. അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ ചമച്ച് 25കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നാണ് ഗൗതമിയുടെ പരാതി.
ബാങ്ക് ഇടപാടുകളുടെ പരിശോധനയില്‍ നാല് തരം തട്ടിപ്പുകളാണ് കണ്ടെത്തിയത്. അളഗപ്പനെ സഹായിക്കുന്ന രാഷ്ട്രീയ ഗുണ്ടകളില്‍ നിന്ന് തനിക്കും മകള്‍ക്കും വധഭീഷണിയുണ്ടെന്നും ഇത് സുബ്ബുലക്ഷ്മിയുടെ പഠനത്തെ ബാധിക്കുന്നതായും 54 കാരിയായ ഗൗതമിയുടെ പരാതിയില്‍ പറയുന്നു.
അര്‍ബുദത്തെ അതിജീവിച്ച വ്യക്തി കൂടിയാണ് ഗൗതമി. സ്വത്തുക്കള്‍ വീണ്ടെടുത്തു തരണമെന്നും കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നടി ആവശ്യപ്പെട്ടു. ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് പരാതിയില്‍ അന്വേഷണം നടത്തി അളഗപ്പനും കുടുംബത്തിനും നോട്ടീസ് അയക്കുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post