പാട്ന: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ഒരു പാചക വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മട്ടന്‍കറി ഉണ്ടാക്കുന്ന വീഡിയോയാണ് രാഹുല്‍ ഗാന്ധി തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.
രാഹുലിനൊപ്പം ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും മകള്‍ മിസ ഭാരതിയുമുണ്ടായിരുന്നു. ലാലു പ്രസാദ് യാദവാണ് തന്റെ വസതിയിലെത്തിയ രാഹുല്‍ ഗാന്ധിയെ മട്ടന്‍ കറിയുണ്ടാക്കാന്‍ പഠിപ്പിക്കുന്നത്. ‘ചമ്പാരന്‍ മട്ടന്‍’ ആണ് ഇവര്‍ പാകം ചെയ്യുന്നത്.
ഏഴ് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കുന്നതും, മട്ടന്‍ മാരിനേറ്റ് ചെയ്യുന്നതെങ്ങനെയെന്നൊക്കെ ലാലുപ്രസാദ് യാദവ് രാഹുല്‍ ഗാന്ധിക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്.
എന്നാണ് പാചകം ചെയ്തു തുടങ്ങിയതെന്ന് ലാലു പ്രസാദ് യാദവിനോട് രാഹുല്‍ ഗാന്ധി ചോദിക്കുന്നുണ്ട്. ആറിലോ ഏഴിലോ പഠിക്കുമ്പോഴാണെന്ന് അദ്ദേഹം മറുപടി നല്കി.
യൂറോപ്പില്‍ വച്ചാണ് താന്‍ പാചകം പഠിച്ചതെന്നും, എന്നാല്‍ പാചക വിദഗ്ദ്ധനല്ലെന്നും രാഹുല്‍ ഗാന്ധി പറയുന്നു. അതിനിടെ വിജയകരമായ രാഷ്ട്രീയ ജീവിതത്തിന്റെ സീക്രട്ടെന്താണെന്ന് രാഹുല്‍ ഗാന്ധി ചോദിക്കുന്നു. കഠിനാദ്ധ്വാനവും അനീതിക്കെതിരായ പോരാട്ടവുമാണെന്നായിരുന്നു ലാലു പ്രസാദിന്റെ മറുപടി.
Discussion about this post