അഗര്‍തല: ഘോഷയാത്രക്കിടെ രഥം വൈദ്യുതി ലൈനില്‍ തട്ടിയുണ്ടായ അപകടത്തില്‍ കുട്ടികളുള്‍പ്പെടെ ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ത്രിപുരയിലാണ് സംഭവം. സിമ പാല് (33), സുസ്മിത ബൈശ്യ (30), സുമ ബിശ്വാസ് (28), രൂപക് ദാസ് (40), രോഹന് ദാസ് (9), ഷമാല്ക്കര് (9) എന്നിവരാണ് മരിച്ചത്.
കുമാര്‍ഘട്ടില്‍ നടന്ന ഉല്ത്താ രഥയാത്രയ്ക്കിടെയാണ് സംഭവം. 133 കെ വി ലൈനില്‍ തട്ടിയ രഥത്തിന് തീപിടിക്കുകയായിരുന്നു. സംഭവത്തില്‍ പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു.
also read: 13ാം ദിവസവും അമ്മ എത്തിയില്ല: കുട്ടിക്കൊമ്പന് ചെരിഞ്ഞു
ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
രഥയാത്രയ്ക്കിടയില്‍ ആളുകള്‍ക്ക് വൈദ്യുതാഘാതമേല്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Discussion about this post