പട്ന: ഇനിയെങ്കിലും ഒരു വിവാഹം കഴിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ച് ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. പട്നയില്‍ നടന്ന പ്രതിപക്ഷയോഗത്തിനു ശേഷമായിരുന്നു ലാലുപ്രസാദ് യാദവ് രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
‘ഇനിയും സമയം വൈകിയിട്ടില്ല, രാഹുല്‍, താങ്കള്‍ ഒരു വിവാഹം കഴിക്കണം. വിവാഹത്തെക്കുറിച്ചു പറഞ്ഞാല്‍ താങ്കള്‍ കേള്‍ക്കില്ലെന്ന് താങ്കളുടെ അമ്മ ഞങ്ങളോടൊക്കെ വിഷമം പറയുന്നു. നിങ്ങളുടെ വിവാഹ ഘോഷയാത്രയുടെ ഭാഗം ആകാനായി ഞങ്ങളൊക്കെ കാത്തിരിക്കുകയാണ്, ഈ താടിയൊക്കെ വടിച്ചുകളയണം’- എന്ന് ലാലു രാഹുല്‍ ഗാന്ധിയോട് പറഞ്ഞു.
ഒരു ചെറുചിരിയോടെയായിരുന്നു രാഹുലിന്റെ മറുപടി. ‘താടി വെട്ടിയൊതുക്കാം’ എന്ന് രാഹുല്‍ ലാലുവിനോട് പറഞ്ഞു. ലാലുവിന്റെ കുശലാന്വേഷണവും അതിന് രാഹുല്‍ നല്കിയ മറുപടിയും ചുറ്റിലുമുണ്ടായിരുന്നവരില്‍ ചിരി പടര്‍ത്തി.
‘ഇപ്പോള്‍ രാഹുലില്‍ ശ്രദ്ധ എത്തുന്നില്ല എന്ന് നിങ്ങളുടെ അമ്മ എന്നോട് പറഞ്ഞിരുന്നു,വേഗം വിവാഹം കഴിക്കൂ” എന്നായിരുന്നു ഇതിന് പിന്നാലെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ഇനിയും സമയമുണ്ട്, വൈകിയിട്ടില്ല എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
Discussion about this post