തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്തനായ വില്ലൻ കഥാപാത്രങ്ങളിലൂടെ ഹൃദയം കീഴടക്കിയ നടനാണ് പൊന്നമ്പലം. ഈയടുത്ത് ആരോഗ്യപരമായ കാരണങ്ങളൽ സിനിമകളിൽ നിന്നും താരം വിട്ടുനിന്നിരുന്നു. വൃക്കകളുടെ പ്രവർത്തനം നിലച്ചാണ് പൊന്നമ്പലം ഗുരുതരാവസ്ഥയിലായത്.
താരത്തിനെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയത് ബന്ധുവും സംവിധായകനുമായ ജഗന്നാനാഥൻ വൃക്ക ദാനം ചെയ്തതോടെയാണ്. ഇപ്പോൾ ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് പൊന്നമ്പലം.
ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിനായിരുന്നു പൊന്നമ്പലത്തിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഇപ്പോൾ ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലാണ് താരം. ബിഹൈൻഡ് ദ വുഡ്സിന് നൽകിയ അഭിമുഖത്തിൽ പൊന്നമ്പലം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.
താൻ മദ്യപാനിയായതുകൊണ്ടോ മറ്റ് ലഹരി മരുന്നുകൾ ഉപയോഗിച്ചത് കൊണ്ടോ അല്ല തന്റെ കിഡ്നി തകരാറിലായതെന്നാണ് താരം വെളിപ്പെടുത്തുന്നത്. എന്നാൽ പലരും അങ്ങനെയാണ് കരുതിയിരിക്കുന്നത്. തന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ തൻരെ തന്നെ മാനേജറായി കുറേക്കാലം ജോലി ചെയ്തിരുന്നു. അങ്ങനെ ഒരിക്കൽ അദ്ദേഹം സ്ലോ പോയിസൺ ബിയറിൽ കലക്കി തന്നു. അത് തന്റെ കിഡ്നിയെയാണ് സാരമായി ബാധിക്കുകയായിരുന്നു എന്നാണ് പൊന്നമ്പലം പറയുന്നത്.
എന്നാൽ സഹോദരൻ തന്നെയാണ് സ്ലോ പോയ്‌സൻ നൽകിയതെന്ന് അറിയില്ലായിരുന്നു. രസത്തിലും ഇതേ പോയിസൺ കലക്കി തന്നു. മാത്രമല്ല വീടിന് സമീപം കൂടോത്രം ചെയ്യുന്നത് പോലെ എന്തൊക്കയോ ചെയ്യുന്നത് കണ്ടെന്നും പൊന്നമ്പലം പറയുന്നു.
ഇതോടെ അന്ന് തനിക്കൊപ്പം പ്രവർത്തിച്ചവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതെല്ലാം പുറത്ത് വന്നത്. താൻ സിനിമയിൽ അഭിനയിക്കുകയും നന്നായി ജീവിക്കുകയും ചെയ്യുന്നതിന്റെ അസൂയ കൊണ്ട് കൂടിയാണ് ഇതെല്ലാം ചെയ്തത്. താൻ ചെറുപ്പം മുതൽ പണം സമ്പാദിക്കുന്നുണ്ട്. അത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ലെന്നാണ് പൊന്നമ്പലം പറയുന്നത്.
Discussion about this post