‘മതം മാറിയാല്‍ രക്തം മാറില്ല’: മേവ മുസ്ലീങ്ങള്‍ രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാരാണ്; രാജസ്ഥാന്‍ എംഎല്‍എ ഷാഫിയ സുബൈര്‍

ജയ്പൂര്‍: മേവ മുസ്ലീങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചിരിക്കാം, എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാരാണെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എ ഷാഫിയ സുബൈര്‍. മേവ മുസ്ലീങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.

മേവ സമുദായത്തില്‍ നിന്നുള്ള ആളുകള്‍ അല്‍വാര്‍, ഭരത്പൂര്‍, നൂഹ് എന്നിവിടങ്ങളിലും ശ്രീകൃഷ്ണന്‍ ജനിച്ച മഥുരയുടെ ചില ഭാഗങ്ങളിലും താമസിക്കുന്നുണ്ട്. ഇവരുടെ വംശാവലിയുടെ ചെറു ചരിത്രം എനിക്കും കിട്ടി. തങ്ങള്‍ രാമന്റെയും കൃഷ്ണന്റെയും രക്തമാണ്. മതം മാറിയാല്‍ രക്തം മാറില്ല. ഞങ്ങള്‍ക്ക് രാമന്റെയും കൃഷ്ണന്റെയും രക്തം മാത്രമേ ഉള്ളൂ’ എന്നും നിയമസഭയില്‍ ചച്ചയ്ക്കിടെ അല്‍വാറിലെ രാംഗഢില്‍ നിന്നുള്ള എംഎല്‍എ ഷഫിയ സുബൈര്‍ പറഞ്ഞു.

മേവാത്ത് പിന്നോക്ക പ്രദേശമാണെന്ന് വിശേഷിപ്പിച്ച ബിജെപി എംഎല്‍എമാര്‍ക്കുള്ള മറുപടിയായിട്ടായിരുന്നു ഷാഫിയയുടെ പ്രതികരണം. മേവക്കാര്‍ ക്രിമിനലുകളാണെന്നും പിന്നോക്കാവസ്ഥയിലുള്ളവരാണെന്നും പറയുന്നവര്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version