ബംഗളൂരു: മരിച്ചതറിയാതെ ജീവനറ്റ അമ്മയുടെ ദേഹത്തിനൊപ്പം 11 വയസ്സുകാരന് കഴിഞ്ഞത് 2 ദിവസം. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് നാടിനെ നടുക്കുന്ന സംഭവം പുറംലോകമറിഞ്ഞത്.
കര്‍ണാടകയിലാണ് സംഭവം. അന്നമ്മ എന്ന നാല്‍പ്പതുകാരിയാണ് ഗംഗാനഗറിലെ വീട്ടില്‍ ഉറക്കത്തിനിടെ മരിച്ചത്. എന്നാല്‍ അമ്മ മരിച്ച വിവരം മകനറിഞ്ഞില്ല. വീട്ടുജോലികള്‍ ചെയ്താണ് അന്നമ്മ കുടുംബം പുലര്‍ത്തിയിരുന്നത്.
also read: പിതാവ് മരിച്ചതിന്റെ വേദന മാറും മുമ്പേ യാത്രയായി മകനും, നാടിന് നൊമ്പരമായി 15കാരന്റെ വേര്‍പാട്
ഭര്‍ത്താവു മരിച്ചതിനെ തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി അന്നമ്മയും മകനും മാത്രമായാണ് യെല്ലമ്മ ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ താമസിച്ചിരുന്നത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അന്നമ്മ വീട്ടുജോലിക്കു പോയിരുന്നില്ല.
also read: ‘അടിപൊളി ടേസ്റ്റ്’: ഭീമന് മുതലയെ ഗ്രില്‍ ചെയ്ത് ഫിറോസ് ചുട്ടിപ്പാറ
അമ്മയ്ക്ക് അസുഖമായതിനാല്‍ ഉറങ്ങുകയാണെന്നാണ് കരുതിയതെന്ന് കുട്ടി പൊലീസിനോടു പറഞ്ഞു. അയല്‍വീടുകളില്‍ നിന്നു ഭക്ഷണം കഴിച്ചും സ്കൂളില്‍ പോയി തിരികെയെത്തിയും മൃതദേഹത്തിനൊപ്പം കിടന്നുറങ്ങിയും 2 ദിവസം പിന്നിട്ടിട്ടും അമ്മയുടെ വിയോഗം കുട്ടി തിരിച്ചറിഞ്ഞില്ല.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്നമ്മയ്ക്ക് സംസാരശേഷിയില്ല. അസ്വാഭാവിക മരണത്തിന് ആര്‍ടി നഗര്‍ പൊലീസ് കേസെടുത്തു.
Discussion about this post