വൃദ്ധസദനത്തില്‍ വെച്ച് കണ്ടു, സുഹൃത്തുക്കളായി, പിന്നെ കടുത്ത പ്രണയം, 76കാരന്റെയും 70കാരിയുടെയും വിവാഹം നടത്തി അന്തേവാസികള്‍

മുംബൈ : പ്രായം യഥാര്‍ത്ഥ പ്രണയത്തിന് ഒരു തടസ്സമേയല്ലെന്ന് തെളിയിച്ച അഗതി മന്ദിരത്തിലെ അന്തേവാസികളുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മാഹരാഷ്ട്രയില്‍ നിന്നുള്ളതാണ് ആ പ്രണയസാഫല്യത്തിന്റെ കഥ.

കോലാപൂരില്‍ ഒരു അഗതി മന്ദിരത്തിലെ അന്തേവാസികളായ ബാബുറാവു പാട്ടീലും (76) അനുസയ ഷിന്‍ഡെ (70) യുമാണ് ആ പ്രണയജോഡികള്‍. സൗഹൃദത്തില്‍ തുടങ്ങിയ ബന്ധം പ്രണയമായി വളര്‍ന്നതോടെ ഇനിയുള്ള കാലം ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു ഇരുവരും.

ഉറ്റവരെല്ലാവരും കയ്യൊഴിഞ്ഞതോടെയാണ് കോലാപൂരിലെ ജാങ്കി വൃദ്ധസദനത്തില്‍ ഇരുവരും അഭയം തേടിയെത്തിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി വൃദ്ധസദനത്തില്‍ തന്നെയാണ് ഇവര്‍ താമസിക്കുന്നത്. ആദ്യം ബാബുറാവുവും അനുസയയും തമ്മില്‍ വലിയ പരിചയമൊന്നും ഇല്ലായിരുന്നു.

also read: ഒന്നിച്ച് നിന്നിട്ടും സിപിഎമ്മിനും കോൺഗ്രസിനും നഷ്ടം; ത്രിപുരയിലും ബിജെപി; നാഗാലാൻഡിൽ ഭരണത്തുടർച്ച

എന്നാല്‍ പിന്നീട് എല്ലാ ദിവസവും കാണാന്‍ തുടങ്ങിയതോടെ ഇരുവരും പരസ്പരം സംസാരിക്കാന്‍ തുടങ്ങി. അങ്ങനെ കൂടുതല്‍ അടുത്തറിഞ്ഞ ഇരുവരും നല്ല സുഹൃത്തുക്കളായി. വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികളും അവരുടെ സൗഹൃദത്തെ പ്രോത്സാഹിപ്പിച്ചു.

also read: കൂടുതൽ മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; കോഴിക്കോട്ടെ നഴ്‌സായ യുവാവ് അറസ്റ്റിൽ

ഒടുവില്‍ സൗഹൃദം പ്രണയമായി മാറിയതോടെ ഇനിയുള്ള ജീവിതം ഒന്നിച്ച് ജീവിക്കാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇവരുടെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം വൃദ്ധസദനത്തിലെ മറ്റൊരു അന്തേവാസിയും പൂജാരിയുമായ ബാബാസാഹേബ് എന്നയാളാണ് പൂര്‍ത്തിയാക്കിയത്.

വിവാഹത്തിന് സാക്ഷിയായി ഒപ്പിട്ടതും അദ്ദേഹം തന്നെയാണ്. വൃദ്ധസദനത്തിലെ എല്ലാ സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ജാങ്കി വൃദ്ധസദനത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് വൃദ്ധസദനത്തിലെ അധികാരികളും സാക്ഷികളായി.

Exit mobile version