മാംസാഹാരം കഴിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന, ബിജെപി നേതാവിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

ബംഗളൂരു: മാംസാഹാരം കഴിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച ബിജെപി നേതാവിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിക്കെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.

മാംസാഹാരം കഴിക്കുന്ന ബിജെപി നേതാവിന്റെ ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഫെബ്രുവരി 19ന് ശിവജി ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ സി ടി രവി കാര്‍വാര്‍ ജില്ലയിലെത്തിയപ്പോഴാണ് സംഭവം.

Also Read: രാത്രി അശ്ലീല വീഡിയോ കണ്ടത് ചോദ്യം ചെയ്തു; ഭാര്യയെ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊഴുത്തികൊന്നു

ശിവജി ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത ശേഷം ഭട്കലിലെ എംഎല്‍എ സുനില്‍ നായികിന്റെ വസതിയിലെത്തിയ സി ടി രവി മാംസാഹാരം കഴിക്കുകയും ശേഷം രാജാംഗന നാഗബന ക്ഷേത്രവും സമീപമുളള കരിബന്ത ക്ഷേത്രവും സന്ദര്‍ശിക്കുകയും ചെയ്തു.

also read: സഹപാഠിയുടെ സങ്കടം മാറ്റാന്‍ കൂട്ടുകാരുടെ വക ബിരിയാണി ചലഞ്ച്; റിതുരാജിന് സ്വന്തം വീടായി

രാജാംഗന നാഗബന ക്ഷേത്രം അടച്ചതിനാല്‍ പുറത്തു നിന്നാണ് പ്രാര്‍ത്ഥിച്ചത്. എന്നാല്‍ കരിബന്ത ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണം നിഷേധിച്ചുകൊണ്ട് സി ടി രവി രംഗത്തെത്തി. പുറത്തുനിന്നാണ് പ്രാര്‍ത്ഥിച്ചതെന്നും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചിട്ടില്ലെന്നും സി ടി രവി പ്രതികരിച്ചു.

Exit mobile version