17കാരനെയും കൊണ്ട് 33കാരി നാടുവിട്ടു; പരാതിയിൽ വീട്ടമ്മ കന്യാകുമാരിയിൽ അറസ്റ്റിൽ, യുവതി പോയത് 5 വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച്!

വിരുദുനഗർ: 17കാരിനെയും കൊണ്ട് നാടുവിട്ട 33കാരിയായ വീട്ടമ്മ കന്യാകുമാരിയിൽ അറസ്റ്റിൽ. പോക്‌സോ കേസ് രജിസ്റ്റർ ചെയ്താണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജപാളയത്തിനടുത്ത് സെയ്തൂരിൽനിന്നാണ് വീട്ടമ്മ ആൺകുട്ടിയുമായി നാടുവിട്ടത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് സെയ്തൂർ പൊലീസിന് നൽകിയ പരാതിയിന്മേലാണ് യുവതി പിടിയിലായത്.

‘കേരളം സുരക്ഷിത ഭക്ഷണ ഇടം’; 247 പരിശോധനകൾ, അടപ്പിച്ചത് 4 സ്ഥാപനങ്ങൾ

സെയ്തൂരിലെ ഒരു കട്ടക്കമ്പനിയിലെ തൊഴിലാളികളായിരുന്നു ആൺകുട്ടിയും വീട്ടമ്മയും. ഇവരുടെ സൗഹൃദം വളർന്ന് നാടുവിടാൻ തീരുമാനിക്കുകയായിരുന്നു. യുവതി വിവാഹിതയും അഞ്ചു വയസുള്ള കുട്ടിയുടെ അമ്മയുമാണ്. ജനുവരി 19 മുതലാണ് കുട്ടിയെ കാണാതായത്. ശേഷം പോലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കമ്പനിയിൽ നിന്ന് യുവതിയെയും കാണാതായി വിവരം ലഭിച്ചു. യുവതിയുടെ ഭർത്താവും പരാതി നൽകിയിരുന്നു.

തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഇരുവരെയും കന്യാകുമാരിയിലെ ഒരു ലോഡ്ജിൽനിന്ന് കണ്ടെത്തുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കന്യാകുമാരിയിലെ ലോഡ്ജിൽ റെയ്ഡ് നടത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ വീട്ടമ്മ ആൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയത്. ഇതോടെ വീട്ടമ്മയ്‌ക്കെതിരെ പോലീസ് പോക്‌സോ പ്രകാരം കേസെടുക്കുകയും ചെയ്തു. അഞ്ചു വയസുള്ള മകനെ ഉപേക്ഷിച്ച് പോയതിനും ഇവർക്കെതിരെ കേസ് നിലവിലുണ്ട്.

Exit mobile version