പശുക്കിടാവിന് നേരെ ലൈംഗികാതിക്രമം; യുവാവിനെ പിടികൂടി എടുത്തിട്ടടിച്ച് നാട്ടുകാർ, പോലീസിനെ ഏൽപ്പിച്ചു

ലഖ്‌നൗ: രണ്ടുമാസം പ്രായമുള്ള പശുക്കിടാവിന് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത ശേഷമാണ് പോലീസിന് കൈമാറിയത്. ഉത്തർപ്രദേശിലെ ഷാജഹാൻപുർ ചാൻപുർ സ്വദേശിയായ 35കാരൻ രാംപ്രസാദാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ധാരാസിങ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പശുക്കിടാവിനെയാണ് പ്രതി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാൾ ലൈംഗികാതിക്രമം ചെയ്യുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പ്രതിയെ തടഞ്ഞുവെച്ച് മർദിക്കുകയും പിന്നീട് പോലീസിന് കൈമാറുകയുമായിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു. ലൈംഗികാതിക്രമത്തിനിരയായ കിടാവിന് മൃഗഡോക്ടർ വൈദ്യപരിശോധന നടത്തിയതായും എ.എസ്.പി. സഞ്ജയ്കുമാർ അറിയിച്ചു.

Exit mobile version