ന്യൂഡല്‍ഹി: പുതുവത്സര രാത്രിയില്‍ കാറിടിച്ച് റോഡില്‍ വലിച്ചിഴച്ച് കൊലപ്പെടുത്തിയ അഞ്ജലി സിംഗിന്റെ കുടുംബത്തിന് സഹായമെത്തച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഫൗണ്ടേഷന്. പെണ്‍കുട്ടിയെ ഇടിച്ചിട്ട് യുവാക്കള്‍ ഓടിച്ചിരുന്ന കാര്‍ റോഡിലൂടെ 12 കിലോമീറ്ററോളമാണ് വലിച്ചിഴത്.
ഷാരൂഖ് ഖാന്റെ നേതൃത്വത്തിലുള്ള എന്‍ജിഒയായ മീര്‍ ഫൗണ്ടേഷനാണ് അഞ്ജലിയുടെ കുടുംബത്തിന് സഹായമെത്തിച്ചിരിക്കുന്നത്. യുവതിയുടെ കുടുംബത്തിന് ഒരു തുക സഹായമായി കൈമാറിയെന്നാണ് വിവരം. എന്നാല്‍ അത് എത്ര തുകയാണെന്ന് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല.
അഞ്ജലി സിംഗ് ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഈ പെണ്‍കുട്ടിയുടെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. അഞ്ജലിയുടെ കുടുംബത്തിനും, ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്കും ഒരു സഹായമെന്ന നിലയിലാണ് പണം കൈമാറിയതെന്നാണ് മീര്‍ ഫൗണ്ടേഷന് അറിയിച്ചു.
ഈ പുതുവര്‍ഷ പുലരിയിലാണ് മദ്യലഹരിയില്‍ 5 യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊണ്ട് സ്കൂട്ടര്‍ യാത്രക്കാരിയായ അഞ്ജലി സിങ്ങി(20)നെ ഇടിച്ചിട്ട് 12 കിലോമീറ്ററോളം വലിച്ചിഴച്ചത്. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ് നഗ്നമാക്കപ്പെട്ട നിലയിലാണ് അഞ്ജലിയുടെ മൃതദേഹം റോഡില്‍ കണ്ടെത്തിയത്.
കുടുംബത്തിന് അടിയന്തര സഹായമായി ഡല്‍ഹി സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.
Discussion about this post