ന്യൂഡൽഹി: രാജ്യതലസ്ഥാനം കൊടുംതണുപ്പിലേയ്ക്ക് കടക്കുമ്പോൾ അതൊന്നും ബാധിക്കാതെ രാജ്യത്തിന്റെ നല്ല ഭാവിക്കായി നടന്ന് നീങ്ങുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൂന്ന് ഡിഗ്രി സെൽഷ്യസിൽ തണുത്തുറയുമ്പോഴും ഒരു ടീഷർട്ടും പാന്റും മാത്രം ധരിച്ച് മുൻപോട്ട് പോവുകയാണ് രാഹുൽ.
പുലർച്ചെ മുതൽ ഭാരത് ജോഡോ യാത്രയിൽ നടക്കുമ്പോഴും തിങ്കളാഴ്ച അതിരാവിലെ വിവിധസ്മാരകങ്ങളിൽ പുഷ്പാർച്ചന നടത്തിയപ്പോഴും രാഹുൽ ധരിച്ചത് ഈ വേഷം മാത്രമായിരുന്നു. സ്മാരകങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ ചെരിപ്പു പോലും ധരിച്ചിരുന്നില്ലെന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു.
"The press asks me if I feel cold or not. But why doesn't the press ask this question to India's farmers, labourers?": Rahul Gandhi pic.twitter.com/hEG8HAPPEO
— NDTV (@ndtv) December 24, 2022
എങ്ങനെ തണുപ്പ് കാര്യമാക്കാതെ നടക്കാനാവുന്നു എന്ന ചോദ്യത്തിന് ”ചൂടുവസ്ത്രം വാങ്ങാൻ ശേഷിയില്ലാത്ത കർഷകരോടും തൊഴിലാളികളോടും പാവംകുട്ടികളോടും നിങ്ങളീ ചോദ്യംചോദിക്കുമോ?”എന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. ”ഇതുവരെ ഞാൻ 2800 കിലോമീറ്റർ സഞ്ചരിച്ചു. ഞാൻ കരുതുന്നത് അതു വലിയകാര്യമല്ലെന്നാണ്.
കർഷകർ ഒരുദിവസം ഒരുപാട് നടക്കുന്നു. അതുപോലെ ഫാംതൊഴിലാളികളും ഫാക്ടറിത്തൊഴിലാളികളും. ഇന്ത്യമുഴുവൻ അങ്ങനെയാണെന്ന് കഴിഞ്ഞ ദിവസം ചെങ്കോട്ടയിൽ നടന്ന പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
Discussion about this post