ബുര്‍ഖയിട്ട് സ്‌റ്റേജില്‍ സിനിമാറ്റിക് ഡാന്‍സ് കളിച്ചു; വൈറലായതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

മാംഗ്ലൂര്‍: മാംഗ്ലൂരിലെ എഞ്ചിനീയറിങ് കോളേജിലെ സ്റ്റുഡന്റ് അസോസിയേഷന്‍ പരിപാടിക്കിടെ ബുര്‍ഖയിട്ട് ഡാന്‍സ് കളിച്ച സംഭവത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍.

മംഗളുരുവിലെ സെന്റ് ജോസഫ്‌സ് എഞ്ചിനീയറിങ് കോളജിലെ അസോസിയേഷന്‍ പരിപാടിക്കിടെയാണ് സംഭവം. നാല് ആണ്‍കുട്ടികളാണ് ഡാന്‍സ് കളിച്ചത്. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ കോളേജ് അധികൃതര്‍ നടപടിയെടുത്തത്.

അതേസമയം ഈ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഡാന്‍സ് കോളജ് അംഗീകരിച്ച പ്രോഗ്രാം ലിസ്റ്റില്‍ ഉണ്ടായിരുന്നില്ലെന്നും സ്റ്റേജിലേക്ക് അതിക്രമിച്ച് കയറി ഡാന്‍സ് കളിക്കുകയായിരുന്നു എന്നുമാണ് കോളേജിന്റെ വിശദീകരണം.

also read- മത്സരത്തില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ നഷ്ടമായത് നാല് പല്ലുകള്‍; ശ്രീലങ്കന്‍ താരത്തിന് ആശുപത്രി വാസം

സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന ഒരു പ്രവര്‍ത്തിക്കും കോളജ് കൂട്ടുനില്‍ക്കുകയില്ലെന്നും വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു എന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Exit mobile version