പാലക്കാട്: ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. സിആർപിഎഫ് ജവാനായ പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീമാണ് മരണത്തിന് കീഴടങ്ങിയത. 35 വയസായിരുന്നു.
ഇന്നലെ വൈകീട്ടോടെയാണ് മാവോയിസ്റ്റുകൾ സിആർപിഎഫ് ക്യാംപ് ആക്രമിച്ചത്. രണ്ടുമാസം മുൻപാണ് ഹക്കീം ഛത്തീസ്ഗഡ് മേഖലയിലെത്തിയത്. മൃതദേഹം ഇന്ന് വൈകുന്നേരം കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിക്കും. ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.
Discussion about this post